മാനന്തവാടി കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു
മാനന്തവാടി : കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. എടവക പന്നിച്ചാൽ കനലാട്ട് കുന്ന് മലേക്കുടി ബേബി (63) ആണ് മരിച്ചത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റബേബിയെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. വത്സയാണ് ബേബിയുടെ ഭാര്യ. മകൾ: റിൻസി, മരുമകൻ: ജിതിൻ.