പാലക്കാട് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് കൊന്നു; പ്രതി പിടിയിൽ
പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കരമ്പറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. പ്രതി മൂങ്കൽമട സ്വദേശി ആറുച്ചാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് പ്രതി അർദ്ധരാത്രിയോടെയാണ് പിടിയിലാകുന്ന ത്. സന്തോഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കയ്യിൽ കരുതിയ ഇരുമ്പ് കമ്പി ഉപയോഗിച്ച് ആറുച്ചാമി സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തി ന് ശേഷം ആറുച്ചാമിയുടെ ഭാര്യയാണ് പൊലീസിൽ വിവരം അറിയിച്ചത്. സന്തോഷിനെ ഭർത്താവ് മർദ്ദിച്ചെന്നും ചെന്ന് നോക്കിയപ്പോൾ അനക്കമില്ലെന്നു മാണ് ആറുച്ചാമിയുടെ ഭാര്യ പൊലീസിനോട് പറഞ്ഞത്. ആറുച്ചാമിയും സന്തോഷും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ആറുച്ചാമിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.