പഴയങ്ങാടി ടൗണിലെ ഗതാഗത കുരുക്ക്; എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി വരെ ഡിവൈഡർ സ്ഥാപിക്കാൻ തുടങ്ങി
പഴയങ്ങാടി : പഴയങ്ങാടിയിലെയും, റെയിൽ വേ അണ്ടർ പാസേജിലും മണിക്കൂറിലധികം ഉണ്ടാകുന്ന വാഹന ഗതാഗത കുരുക്ക് പ്രയാസം ഉണ്ടാക്കുന്നത് പരിഹരിക്കുന്നത് കഴിഞ്ഞ ദിവസം എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും, പോലീസ്, ആർടിഒ, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും, വ്യാപാരി വ്യവസായി, ഓട്ടോ ബസ് തൊഴിലാളി യൂണിയനുകളു ടെയും, രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ യും യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾക്ക് തുടക്കമായത്. ഇനി മുതൽ എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി പാലം വരെ റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഇവിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ 10 മിനുട്ട് വരെ സാധനങ്ങൾ വാങ്ങിക്കുന്ന തിന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകും. അതിൽ കൂടുതൽ സമയം വേണ്ടവർ പഴയങ്ങാടിയിൽ നിലവിലുള്ള പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കണം. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെ തിരെ പോലീസ് പിഴ ചുമത്തു. ബസുകൾ ബസ് സ്റ്റാന്റിൽ കയറുന്നതിനും, ഇറങ്ങുന്നതിനും പ്രത്യേക സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ 3 ദിവസം നടപ്പിലാക്കും. പ്രായോഗികമാ ണെന്ന് കണ്ടാൽ സ്ഥിര സംവിധാനം ഉണ്ടാക്കും. ബസ് സ്റ്റാന്റിൽ നിന്നും ബസിൽ യാത്രക്കാ രെ കയറ്റിയതിന് ശേഷം മെയിൽ റോഡിൽ നിന്നും യാത്രക്കാരെ കയറ്റുന്നത് അപകടവും, ഗതാഗത തടസം ഉണ്ടാക്കുന്നു ണ്ട്. ഇത്തരത്തിൽ യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കും. എം അർ എ ഹോട്ടലിലേക്ക് വരുന്ന വാഹനങ്ങൾ ഗതാഗതത്തിന് തടസം ഉണ്ടാക്കുന്നത് ഒഴിവാക്കുന്നതിന് കെ എസ് ടി പി റോഡിൽ നിന്നും പ്രവേശിക്കുകയും, പെട്രോൾ പമ്പ് റോഡ് വഴി ഇറങ്ങുന്നതിനും സംവിധാനം ഉണ്ടാകും. ഗതാഗതം നിയന്ത്രിക്കുന്നതിന് പഴയങ്ങാടി അണ്ടർ പാസേജിലും, ടൗണിലും പോലീസിന്റെ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. തിരക്കുള്ള സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ ലോഡ് ഇറക്കുന്നത് ഒഴിവാക്കും.