1.397 കിലോ ഗ്രാം കഞ്ചാവും 287 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
തളിപ്പറമ്പ : 1.397 കിലോ ഗ്രാം കഞ്ചാവും 2.87 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. പരിയാരം അമ്മാനപ്പാറ കുണ്ടപ്പാറയിലെ സജേഷ് മാത്യു(28) പരിയാരം സെൻ്റ് മേരീസ് നഗറിലെ വിപിൻ ബാബു(27) എന്നിവരെ യാണ് തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 10-50 ന് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ലൂർദ്ദ് ആശുപത്രിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ഇവർ പോലീസ് പിടിയിലായത്. എ.എസ്.ഐ ഷിജോ ഗസ്റ്റിൻ, സീനിയർ സി.പി.ഒ. റോജിത്ത് വർഗീസ്, സി.പി.ഒ ഡ്രൈവർ നവാസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.