ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ
കണ്ണൂർ : ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും പിപി ദിവ്യ പ്രതികരിച്ചു. താനും നവീൻ ബാബുവിന്റെ കുടുംബത്തിന ഒപ്പമാണ്.. സത്യം പുറത്തുവരണം. നിയമപോരാട്ടം തുടരുമെന്ന് പിപി ദിവ്യ വ്യക്തമാക്കി. ജയിൽമോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ പറഞ്ഞു. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ നൽകി. വിമർശനങ്ങൾ ആകാം. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ മുന്നോട്ടുവന്നത്. അതിൽ പ്രയാസമുണ്ടെന്ന് പിപി ദിവ്യ പറഞ്ഞു. പത്ത് ദിവസത്തെ ജയിൽ വാസം വലിയ അനുഭവമാണ് ഉണ്ടായതെന്ന് ദിവ്യ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണം നിയമപോരാട്ടം നടത്തുമെന്ന് പിപി ദിവ്യ വ്യക്തമാക്കി.