ശബരിമലയിലേക്ക് പുല്ലുമേട്, എരുമേലി വഴി എത്തുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡ്
ശബരിമലയിലേക്ക് പുല്ലുമേട്, എരുമേലി വഴി എത്തുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡ് തീരുമാനം. വനം വകുപ്പുമായി സഹകരിച്ച് തീർത്ഥാടകാർക്ക് പ്രത്യേക ടാഗ് നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. പുതിയ സംവിധാനം ഉടൻ നിലവിൽ വരും. അയ്യപ്പ ദർശനത്തിനായി പുല്ലുമേട് എരുമേലി കാനനപാത വഴി നിരവധി തീർത്ഥാടകരാണ് ഈ മണ്ഡലകാലത്ത് എത്തുന്നത്. കിലോമീറ്റർ കാനനപാതയിലൂടെ നടന്നാണ് അവർ സന്നിധാനത്ത് എത്തുന്നത്. അതുവഴി എത്തുന്ന തീർത്ഥാടകർക്ക് നടപ്പാതയിൽ പ്രത്യേക സൗകര്യമൊരു ക്കാനാണ് തീരുമാനം. പുതിയ സംവിധാനം ഉടൻ നടപ്പാക്കും. ഇതിനായി വനവകുപ്പ് പുല്ലുമേട്, എരുമേലി വഴി വരുന്നവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് അനുവദിക്കും. മരക്കൂട്ടത്ത് വച്ച് ശരംകുത്തി ഒഴിവാക്ക തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പ്രവേശിക്കാനും കഴിയും. എരുമേലി, പുൽമേട് വഴിയുള്ള തീർത്ഥാടകർ വരുംദിവസങ്ങളിലും വർധിക്കുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. പുതിയ സംവിധാനം ഇതുവഴി എത്തുന്നവർക്ക് കൂടുതൽ സൗകര്യമാകും.