വന നിയമ ഭേദഗതി കരട് വിജ്ഞാപനം; പ്രതികരണവുമായി തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി
കണ്ണൂർ : വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിനെതിരെ പ്രതികരണ വുമായി തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി. വനം വകുപ്പിൻ്റെത് ജനപക്ഷത്ത് നിൽക്കുന്ന നിലപാടല്ല. ഭരണഘടനാ വിരുദ്ധമായ നിയമം അടിയന്തിരമായി പിൻവലിക്കണ മെന്ന് അദ്ദേഹം പറഞ്ഞു. കർഷകരെ ദ്രോഹിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ കയറൂരി വിടരുത്. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മാർ ജോസഫ് പാംപ്ളാനി തലശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു