തളിപ്പറമ്പ് താലൂക്ക് ഡിപ്പോ ഓഫീസിന് മുന്നിൽ സപ്ലൈക്കോ വർക്കേഴ്സ് ഫെഡറേഷൻ കൂട്ടധർണ നടത്തി
തളിപ്പറമ്പ് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്സപ്ലൈക്കോ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ഡിപ്പോ ഓഫീസിന് മുന്നിൽ കൂട്ടധർണ്ണ നടത്തി. സി. പി.ഐ മണ്ഡലം സെക്രട്ടറി പി.കെ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സപ്ലൈക്കോവിൽ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിച്ച ടാർജറ്റ് സമ്പ്രദായം നിർത്തലാക്കുക,ഔട്ട് ലെറ്റുകളിൽ മതിയായ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക,തൊഴിലാളികൾക്ക് തൊഴിലും കൂലിയും ഉറപ്പാക്കുക, സപ്ലൈക്കോയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് താവം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി നാരായണൻ, പി.പി.ബാലകൃഷ്ണൻ, പി. ലക്ഷ്മണൻ, ലക്ഷ്മണൻ പവിഴക്കുന്നിൽ തുടങ്ങിയവർ സംസാരിച്ചു.