തലശ്ശേരിയിൽ റെയിൽവേ സ്റ്റേഷനിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിച്ചു
തലശ്ശേരി : തലശ്ശേരിറെയിൽവേസ്റ്റേഷനിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയ എട്ട് ആർ.പി.എഫ്. ഉദ്യോഗസ്ഥരും, ഒരു പോർട്ടറുമുൾപ്പെടെ ഒൻപത് പേരെ തലശ്ശേരി വികസന വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. വ്യാപരഭവൻ ഹാളിൽ നടന്ന പരിപാടി സ്പീക്കർ എൻ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സ്പീക്കർ വ്യത്യസ്ത സംഭവങ്ങളിൽ യാത്രക്കാരുടെ ജീവനുകൾ രക്ഷപ്പെടുവാൻ കാരണക്കാരായവർക്ക് സ്പീക്കർ ഉപഹാരം നൽകി. ചടങ്ങിൽ കെ.വി.ഗോകുൽ ദാസ് അധ്യക്ഷനായി. സജീവ് മാണിയത്ത്, സി.പി.അഷറഫ്, ജി.പി.രാജേഷ്, കെ.പ്രമീഷ്, വി.മുഹമ്മദ് കാസിം, സി.സി.വർഗീസ്, ശശീന്ദ്ര ബാബു എന്നിവർ സംസാരിച്ചു.