Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
തളിപ്പറമ്പ് : തളിപ്പറമ്പ നിയോജക മണ്ഡലത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ യുടെ നേതൃതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി 2024 ലെ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സർവകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന വിജയത്തിളക്കം 2024 ജൂൺ 13 ന് വൈകുന്നേരം 3.30 ന് കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
മണ്ഡലത്തിലെ അർഹരായ മുഴുവൻ കുട്ടികളും പേരും, ഫോട്ടോയും ജൂൺ 10 ന് മുന്നേ തളിപ്പറമ്പ് എം എൽ എ ഓഫീസിൽ നേരിട്ടോ mlaofficetaliparamba@gmail.com എന്ന ഇമെയിൽ അഡ്രെസ്സിലോ അയക്കുക. തളിപ്പറമ്പ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഉന്നത വിജയം നേടിയ കുട്ടികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ നേരിട്ടും, തളിപ്പറമ്പ് മണ്ഡലത്തിൽ താമസക്കാരും എന്നാൽ മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ അവരുടെ വിവരങ്ങൾ മുകളിൽ പറഞ്ഞ മെയിലിലേക്കോ എം എൽ എ ഓഫീസിലേക്കോ എത്തിക്കേണ്ടതുമാണ്.