സംസ്ഥാന സർക്കാരിൻ്റെ നാലാമത് വാർഷികാഘോഷം; ജില്ലാതല അവലോകനയോഗം ഇന്ന് പത്തനംതിട്ടയിൽ നടക്കും
പത്തനംതിട്ട : സംസ്ഥാന സർക്കാരിൻ്റെ നാലാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല അവലോകനയോഗം ഇന്ന് പത്തനംതിട്ടയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള യോഗം രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് അര വരെ ഇലന്തൂർ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കൺവെൻഷൻ സെൻററിൽ നടക്കും.സർക്കാർ സേവന ഗുണഭോക്താക്കൾ – സമുദായിക – സാംസ്കാരിക സംഘടനാ നേതാക്കൾ – തൊഴിലാളി പ്രതിനിധികൾ യുവജനങ്ങൾ, വിദ്യാർഥികൾ, കായിക വ്യവസായിക മേഖലകളിലുള്ളവർ – പ്രവാസികൾ തുടങ്ങി 500 ഓളം പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രി സംവദിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലയിൽ നിന്നുള്ള എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം, മറ്റു ജനപ്രതിനിധികൾ എന്നിവർ ജില്ലാതല അവലോകനയോഗ ത്തിൽ പങ്കെടുക്കും