‘സ്വാതന്ത്ര്യാനന്തരം തുടങ്ങിയ സിന്ധുനദീജലതര്‍ക്കം; എന്താണ് സിന്ധു നദീജല കരാര്‍
ന്യൂഡൽഹി : സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്താന് പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനും കറാച്ചിയില്‍ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചിരുന്നത്.
ഉടമ്പടി പ്രകാരം കിഴക്കന്‍ നദികളായ ബിയാസ്, രവി, സത്ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. അതേസമയം, ഏകദേശം 99 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശരാശരി വാര്‍ഷിക ഒഴുക്കുള്ള പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാകിസ്താനാണ് നല്‍കിയിരിക്കുന്നത്. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ ഏകദേശം, 20% ഇന്ത്യയ്ക്കും ബാക്കി 80% പാകിസ്താനുമാണ് ഈ ഉടമ്പടിയിലൂടെ ലഭിച്ചിരുന്നത്.
ഈ കരാർ ആണ് കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുന്നത്… ഹിമാചൽ പ്രദേശിലും പഞ്ചാബിലുമായി അനേകം ഡാമുകൾ ഈ നദികളിൽ ഇന്ത്യ പണിതുയർത്തിയിട്ടുണ്ട്… അടുത്ത കാലത്ത്, ജലം കൊണ്ടുപോകാൻ അനേകം പ്രത്യേക കനാലുകളും ഉണ്ടാക്കി.. ഏതെങ്കിലും കാരണവശാൽ ഡാമുകൾക് ഷട്ടർ ഇടേണ്ടി വന്നാൽ ജലം ഒഴിപ്പിക്കാൻ വേണ്ടി വളരെ ദീർഘ ദർശനത്തോടെ ചെയ്തതാണിത്. മൂന്ന് യുദ്ധങ്ങൾ ഉണ്ടായപ്പോൾ പോലും നദീജല കരാർ മരവിപ്പിച്ചിട്ടില്ല ( മരവിപ്പിക്കാൻ കഴിയുമായിരുന്നില്ല, ഡാമുകൾ അടച്ചാൽ ജലം കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല, ഡാമുകൾ നിറഞ്ഞു കവിയുമായിരുന്നു ) ഇന്ന് ആ കരാർ മരവിപ്പിച്ചു… ഡാമുകൾക്ക് ഷട്ടർ വീഴും…