കോഴിക്കോട് ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി
ഫറോക്ക് : ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി. അസം സ്വദേശി പ്രസൺ ജിത്ത് ആണ് ചാടിപ്പോയത്.സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കയ്യിൽ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ട തെന്ന് പൊലീസ് പറയുന്നു. ഉത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെയാണ് പ്രസൺജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റിലായ പ്രസൺ ജിത്തിനെ ഇന്ന് കോടതിയിൽ കൊണ്ടുപോകാനിരിക്കെ രക്ഷപ്പെടുകയായിരുന്നു. വിലങ്ങണിയിച്ചു ബെഞ്ചിൽ ഇരുത്തിയതായിരുന്നു പൊലീസ്. അതിനിടെ പൊലീസിന്റെ ശ്രദ്ധ തെറ്റിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04952482230 ഫറോക്ക് സ്റ്റേഷനുമായി ബന്ധപ്പെടുക.