മലയാളത്തിൽ ചതുർ ഭാഷാ നിഘണ്ടു രചിച്ച ഞാറ്റ്യേല ശ്രീധരൻ അന്തരിച്ചു
കണ്ണൂർ : മലയാളത്തിൽ ചതുർ ഭാഷാ നിഘണ്ടു രചിച്ച തലശ്ശേരി തിരുവങ്ങാട് പപ്പന്റെ പീടികക്കടുത്ത ഞാറ്റ്യേല ഹൗസിൽ ഞാറ്റ്യേല ശ്രീധരൻ ( 87) അന്തരിച്ചു. പരേതരായ ചാത്തു–ദേവി ദമ്പതികളുടെ ഏകമകനാണ്. ഭാര്യ: യശോദ. മക്കൾ: ശ്രീവത്സൻ, ശ്രീധന്യൻ (എക്സിക്യൂട്ടീവ് ഡയരക്ടർ ഐഐഎച്ച്ടി കണ്ണൂർ), ശ്രീജ, ശ്രീ ദയൻ (എസ്ഡി ഇന്റസ്ട്രീസ്, കണ്ണൂർ). മരുമക്കൾ: ഷീജ, സ്മിത, സതീശൻ. ധന്യ. സംസ്കാരം വ്യാഴം വൈകിട്ട് 4ന്. രാവിലെ 8 മുതൽ വൈകിട്ട് 4 വരെ കോടിയേരി ഓണിയൻ ഹൈസ് സ്കൂളിനടുത്ത മകൻ്റെ വീട്ടിൽ പൊതുദർശനം