കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ അരളിപ്പൂവ് കഴിച്ചതായി സംശയം
കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ അരളിപ്പൂവ് കഴിച്ചതായി സംശയം. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് പോകുന്ന വഴി അരളിപ്പൂവ് കഴിച്ചെന്നു പെൺകുട്ടികൾ ഡോക്ടറോട് പറഞ്ഞു.ക്ലാസിൽ വച്ച് ഛർദിയും തലവേദനയും ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികൾ ക്രിട്ടിക്കൽ ഐ സിയുവിൽ നിരീക്ഷണത്തിൽ ആണ്.