ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
തൃശൂർ : ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി സുരേന്ദ്രന് കൂടിക്കാഴ്ച നടത്തി. സാമുദായിക സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചയെന്ന് കെ സുരേന്ദ്രന് പറഞ്ഞു. തന്റെ സന്ദര്‍ശനം രാഷ്ട്രീയമായ കാര്യമേയല്ലെന്ന് കെ സുരേന്ദ്രന് തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരസ്പരവിശ്വാസത്തിന്റേയും പരസ്പരം മനസിലാക്കലിന്റേയുമെല്ലാം ആഘോഷവും ഉത്സവമാണ് ക്രിസ്മസ്. മലയാളികളെല്ലാം ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. നാലുവര്‍ഷമായി ബിജെപി സ്നേഹസന്ദേശം കൈമാറുന്നതിനായി ഇത്തരം സന്ദര്ഷനങ്ങള് ക്രിസ്മസിനും ന്യൂയറിനും നടത്തിവരുന്നു. പതിവുപോലെ ഇത്തവണയും നടത്തിയ സാധാരണ കൂടിക്കാഴ്ചയാണെന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.