എറണാകുളം ആലുവയിൽ റെയിൽവേ ട്രാക്കിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി
ആലുവ : എറണാകുളം ആലുവയിൽ റെയിൽവേ ട്രാക്കിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. സെൻറ് സേവ്യേഴ്സ് കോളേജിനടുത്തുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞു. കണ്ടെത്തിയ മൃതദേഹത്തിൽ ഒന്ന് ആലുവ പമ്പ് കവല നാലങ്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ (62 ) ആണെന്നാണ് തിരിച്ചറിഞ്ഞത്. കെ.എസ്.ആർ. ടി.സി ബസ് സ്റ്റാന്റിനടുത്തുള്ള റെയിൽവേ ലൈനിൽ കണ്ടെത്തിയ രണ്ടാമത്തെ മൃതദ്ദേഹം തിരിച്ചറിയാനായില്ല. ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നു.