നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മലയാളി ലോക്കോ പൈലറ്റിന് ക്ഷണം
ചെന്നൈ : നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ക്ഷണം. അങ്കമാലി മൂഴിക്കുളം സ്വദേശിയായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം ലഭിച്ചത്. ചടങ്ങില്‍ ഐശ്യര്യ പങ്കെടുക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ചടങ്ങിലേക്ക് പത്ത് ലോക്കോ പൈലറ്റുമാര്‍ക്കാണ് ക്ഷണം ഉള്ളത്. ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്. മികച്ച പ്രവര്‍ത്തനത്തിന് നിരവധി തവണ റെയില്‍വേയുടെ അംഗീകാരവും ഐശ്വര്യക്ക് ലഭിച്ചിട്ടുണ്ട്.