തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തന് തമ്പുരാന്റെ പ്രതിമ തകര്‍ന്നു
തൃശൂർ : കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തന് തമ്പുരാന്റെ പ്രതിമ തകര്‍ന്നു. പുലര്‍ച്ചെയുണ്ടായ അപകടത്തിൽ മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇരുമ്പുവേലി തകര്‍ത്താണ് ബസ് ഇടിച്ചു കയറിയത്. പ്രതിമ താഴേയ്ക്ക് വീണു. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. സ്ഥലത്തുനിന്നു ബസ് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രതിമ നേരെയാക്കാനുള്ള പ്രവർത്തനങ്ങൾ ഇന്ന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.