കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളിൽ നിന്നും ഒഴിയുന്നതായി കവി കെ സച്ചിദാനന്ദൻ
കൊച്ചി : കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ട് കവി കെ സച്ചിദാനന്ദന്. ലാപ്ടോപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ടെന്നാണ് ന്യായീകരണം.
”എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ. നേരത്തേയും ഇക്കാര്യം പങ്കുവെച്ചിരുന്നു. ലാപ്ടോപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി അടക്കം സംഘാടകനെന്ന നിലയില്‍ ഞാന്‍ സഹകരിച്ചിട്ടുള്ള സംഘടനകളുടെ ചുമതലയില്‍ നിന്നും ഒഴിയുകയാണ്. ഒപ്പം എന്നില്‍ വിശ്വാസം അര്‍പ്പിച്ച് ചുമതലയേല്‍പ്പിച്ച മലയാളത്തിലേയും ഇംഗ്ലീഷിലേയും പബ്ലിഷിംഗ് ഹൗസുകളുടേയും എഡിറ്റിംഗ് ജോലികളില്‍ നിന്നും ഒഴിയുന്നു.കെ സച്ചിദാനന്ദന്”
പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് നേരത്തേ പറഞ്ഞതിന് പിന്നാലെയാണ് പദവിയും ഒഴിയുന്നത്. അതേസമയം സച്ചിദാനന്ദന് ഒഴിവായത് അറിയില്ലെന്നാണ് അക്കാദമി സെക്രട്ടറി അബൂബക്കറിന്റെ പ്രതികരണം. ഏഴു വര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവി രോഗത്തിന് വിധേയനായിരുന്നുവെന്നും അന്നു മുതല്‍ മരുന്ന് കഴിക്കുകയാണെന്നും അറിയിച്ചിരുന്നു.