കടുവ ഭക്ഷിച്ചനിലയിൽ ഫോറസ്റ്റ് വാച്ചറുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട : കടുവ ഭക്ഷിച്ചനിലയിൽ ഫോറസ്റ്റ് വാച്ചറുടെ മൃതദേഹം കണ്ടെത്തി. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. പൊന്നമ്പലമേട് വനപാതയിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ അനിൽ കുമാറിനായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കാനായാണ് അനിൽ വീട്ടിൽ നിന്നിറങ്ങയത്. മൂന്ന് ദിവസമായി തിരിച്ചെത്താതതോടെ സഹോദരങ്ങള്‍ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, നിത്യ, ആദർശ്.