എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി
by
ZealTv
October 7, 2025
കണ്ണൂർ : എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കൊറ്റാളി അത്താഴക്കുന്ന് സ്വദേശി ജസീൽ പി പി(30), കൊറ്റാളി ഷാദുലിപള്ളി സ്വദേശി നിയാസ് വി(28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 23.34 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.