കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ബാങ്ക്; കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന് വീണ്ടും അംഗീകാരം
കണ്ണൂർ : കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ബാങ്കിനുള്ള സംസ്ഥാന സർക്കാർ അവാർഡ് കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്. സർക്കാരിന്റെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രവർത്തനത്തിനാണ് അംഗീകാരം. മൂന്ന് വർഷത്തിനിടെ കതിരൂർ ബാങ്കിന് ലഭിക്കുന്ന പത്താമത്തെ അംഗീകാരമാണ്.