നേപ്പാളിൽ വിമാനം തകർന്നു വീണുണ്ടായ അപകടം; 18 മൃതദേഹങ്ങൾ കണ്ടെടുത്തു
കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെടുത്തു. ജീവനക്കാരടക്കം 19 പേർ യാത്ര ചെയ്ത വിമാനത്തിൽ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത് . കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് തകർന്ന് വീണത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.