നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി; ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാട്ടാക്കട മച്ചേല്‍ സ്വദേശി കൃഷ്ണ തങ്കപ്പന്(28) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരിച്ചത്. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്നാണ് കൃഷ്ണ തങ്കപ്പനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നല്കിയ കുത്തിവെയ്പ്പില്‍ അബോധാവസ്ഥയില്‍ ആവുകയും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കുത്തിവെയ്പ്പില്‍ വന്ന പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനാസ്ഥയ്ക്കെതിരെ ഡോ. ബിനുവിനെതിരെയാണ്കേസെടുത്തത്.
കൃഷ്ണപ്രിയക്ക് അലര്‍ജിയുടെ അസുഖം ഉണ്ടായിരുന്നു. ബന്ധുക്കളോട് ചോദിക്കാതെയാണ് ഇഞ്ചക്ഷന് നല്‍കിയതെന്നും ഇതാണ് മരണകാരണമെന്നും കൃഷ്ണപ്രിയയുടെ സഹോദരന് ആരോപിച്ചു. വയറുവേദന അല്ലാതെ സഹോദരിക്ക് മറ്റ് പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നും സഹോദരന് പറഞ്ഞു. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണം, ഡോക്ടര്‍ ഇഞ്ചക്ഷന് നല്‍കിയിരുന്നു. എന്നാല്‍ ഏത് മരുന്നാണ് നല്‍കിയത് എന്ന് അറിയില്ല. ഇഞ്ചഷന്‍ നല്‍കിയില്ല എന്ന് പറയുന്ന ഡോക്ടറുടെ വാദം തെറ്റെന്നും കൃഷ്ണപ്രിയയുടെ സഹോദരന് പറഞ്ഞു.