നടൻ മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ യുട്യൂബ് ചാനൽ ഉടമ പൊലീസ് കസ്റ്റഡിയിൽ
തിരുവല്ല : നടൻ മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് കസ്റ്റഡിയില്‍. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിത 192,296 (b) കെപി ആക്റ്റ് 2011 120 (0) വകുപ്പുകളാണ് അജു അലക്സിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയായ നടൻ മോഹൻലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദർശിച്ചതിനെതിരെയാണ് അജു അലക്സ് യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.