സെല്‍ഫി എടുക്കുന്നതിനിടെ നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവതിയെ രക്ഷിച്ചു
പൂനെ : സെല്‍ഫി എടുക്കുന്നതിനിടെ നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവതിയെ രക്ഷിച്ചു. ഹോം ഗാര്‍ഡും പര്‍വതാരോഹകരും ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മഹാരാഷ്ട്രയിലെ സത്താരയില്‍ ബോണ്‍ ഘട്ടിലെ വെള്ളച്ചാട്ടത്തിന് സമീപത്താണ് സംഭവം. പൂനെയില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവതി സെല്‍ഫിയെ ടുക്കുന്നതിനിടെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.
ദോസ്ഘർ വെള്ളച്ചാട്ടത്തിന് സമീപത്തേക്കാണ് യുവതി വീണത്. യുവതിയുടെ കരച്ചിൽ കേട്ട ഹോം ഗാർഡും യുവതിക്കൊപ്പം ട്രക്കിങ്ങിനെത്തിയവരും ചേർന്നാണ് യുവതിയെ രക്ഷിച്ചത്. അഞ്ച് പുരുഷന്മാരും മൂന്ന് യുവതികളുമടങ്ങിയ സംഘമായിരുന്നു ട്രക്കിങ്ങിനെത്തിയത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.