കർണാടക വൈദ്യുതി നിയന്ത്രണം; കേരളത്തിലെ എട്ട് സബ്സ്റ്റേഷൻ പരിധിയിൽ ലോഡ് ഷെഡിങ്
കണ്ണൂർ : കർണാടക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ വടക്കൻ കേരളത്തിലെ എട്ട് സബ്സ്റ്റേഷൻ പരിധിയിൽ ലോഡ് ഷെഡിങ്. തിങ്കളാഴ്ച വൈകീട്ട് 4.45 മുതൽ വിദ്യാനഗർ, മുള്ളേരിയ, മഞ്ചേശ്വരം, കുബനൂർ 110 കെ.വി. ഉൾപ്പെടെ എട്ട് സബ്സ്റ്റേഷൻ പരിധിയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. കേരളത്തിൽ എല്ലായിടത്തും വൈദ്യുതി ലഭിക്കുമ്പോഴാണ് ഉത്തര കേരളത്തിൽ പരീക്ഷ എഴുതുന്ന വി ദ്യാർഥികളടക്കം ഇരുട്ടിലായത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാക്കാല മായതിനാൽ വിദ്യാർഥികളുടെ പഠനത്തെ ഇത് ബാധിച്ചു. ഉപ്പള, കാസർകോട്, ചെർക്കള സബ് ഡിവിഷനുകൾക്ക് കീഴിൽ മാത്രം 2.63 ലക്ഷം ഉപ ഭോക്താക്കളുണ്ട്. വൈദ്യുതിമുടക്കം അഞ്ചുദിവ സം നീളുമെന്ന് അധികൃതർ പറയുന്നു.