ഇന്ന് സംസ്ഥാനവ്യാപകമായി എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം : ഭാരതാംബയെ വിദ്യാഭ്യാസ മന്ത്രി അധിക്ഷേപിച്ചെന്ന് കാട്ടിയുള്ള എ.ബി.വി.പിയുടെ പ്രതിഷേധത്തിനിടെ ആക്രമണം നടത്തിയ എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാത്തതിലുള്ള എ.ബി.വി.പി സമരത്തില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും, പാലക്കാടും, കണ്ണൂരും സമരം അക്രമാസക്തമായി. പൊലീസ് അനാസ്ഥയും ആക്രമണവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ന് എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ് ആചരിക്കും. എ.ബി.വി.പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള മാര്‍ച്ചില്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന എ.ബി.വി.പി ക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകര്‍ക്കെ തിരായ എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി നേതൃത്വം.