അകാലത്തിൽ പെലിഞ്ഞ പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് മ്യുസിഷൻ വെൽഫേർ അസോസിയേഷൻ കണ്ണൂരിൻറ നേതൃത്വത്തിൽ സംഗീതസമർപ്പണം നടത്തി
കണ്ണൂർ : അകാലത്തിൽ പെലിഞ്ഞ പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് മ്യുസിഷൻ വെൽഫേർ അസോസിയേഷൻ കണ്ണൂരിൻറ നേതൃത്വത്തിൽ സംഗീത സമർപ്പണം നടത്തി.ചെറുകുന്ന് ബോർഡ് സ്കൂളിൽ നടന്ന പരിപാടി കണ്ണപുരം സി.ഐ. പി. ബാബു മോൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ എസ്.പി.ബി. എന്ന പേരിൽ അറിയപെട്ടിരുന്ന ഗായകനായിരു ന്നു കണ്ണപുരത്തെ ജോസ് പ്രകാശ്. ഗാനമേള രംഗത്ത് അടിപൊളി ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ മനം കവർന്ന കലാകാരൻ. റിയാലിറ്റി ഷോകളിലും മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. അകാലത്തിൽ പൊലിഞ്ഞ ജോസ് പ്രകാശിന് സംഗീത പ്രേമികളുടെ നേതൃത്വത്തിൽ സംഗീത സമർപ്പണം നടത്തി. കണ്ണപുരം സി.ഐ.ബാബുമോൻ പൗലോസ് സംഗീത സമർപ്പണം ഉദ്ഘാട നം ചെയ്തു. സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് സി. ആർ. മനോജ് കുമാർ, സംസ്ഥാന സെക്രട്ടരി കെ.അനിൽ രാജ്,ലക്ഷ്മണൻ ചെറുകുന്ന്, പി.എം വിനോദ്, ജിതേഷ് കണ്ണപുരം, സി.വിജയൻ, പ്രവീൺ ചെറുകുന്ന് എന്നിവർ സംസാരിച്ചു.