തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനികുതി മുൻകൂട്ടി അടച്ചാൽ ഇളവ്
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സാമ്പത്തികവർഷത്തിന്റെ ആദ്യം ഏപ്രിൽ 30-നകം കെട്ടിടനികുതി ഒറ്റത്തവണയായി ഒടുക്കുന്നവർക്ക് അഞ്ചുശതമാനം ഇളവുനൽകും. അടുത്ത ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽവരും. തദ്ദേശസ്ഥാപനങ്ങളിൽ രണ്ട് അർധ വർഷങ്ങളിലാണ് നികുതി ഈടാക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30-നുള്ളിലും ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31-നുള്ളിലും. ആദ്യമാസങ്ങളിൽ ചെലവുനടത്താൻ തദ്ദേശസ്ഥാപനങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് തുടക്കത്തിൽത്തന്നെ നികുതി അടയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നത്.