ക്ഷേത്രങ്ങൾക്ക് ജിഎസ്ടിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
ന്യൂഡൽഹി : ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും പ്രവർത്തനങ്ങൾക്കും ജിഎസ്ടിയും ആദായനികുതിയും ഒഴിവാക്കിയിട്ടു ണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയെ അറിയിച്ചു. ക്ഷേത്രങ്ങൾക്ക് മേൽ ജി.എസ്.ടി ഏർപ്പെടുത്തിയെന്ന കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോ യിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ചൊവ്വാഴ്ച മണിപ്പൂരിനെക്കുറിച്ച് നടന്ന ചർച്ചയിലാണ് ഗൗരവ് ഗോഗോയി ജി.എസ്.ടി വിഷയം ഉന്നയിച്ചത്. ജി.എസ്.ടി ജനങ്ങളെ പീഡിപ്പിക്കാനുള്ള ആയുധമായി മാറിയിരിക്കുകയാണെന്നും ക്ഷേത്രങ്ങൾക്ക് മേൽ പോലും ജി.എസ്.ടി ചുമത്തുകയാ ണെന്നും ഗോഗോയി ആരോപിച്ചു. എന്നാൽ, ക്ഷേത്രത്തിലെ പ്രസാദം,അനുഷ്ഠാനങ്ങൾ, ചടങ്ങുകൾ എന്നിവയ്ക്കൊന്നും ജി.എ സ്.ടി ചുമത്തിയിട്ടില്ലെന്ന് മന്ത്രിസഭയെ അറിയിച്ചു. ജി എസ്.ടി ഒഴിവാക്കാനുള്ള തീരുമാനം ജി.എസ്.ടി കൗൺസിൽ സ്വീകരിച്ചതാണ്