സ്വച്ഛ് സർവേക്ഷൻ നാഷണൽ റാങ്കിംഗിൽ കേരളത്തിൽ കൊച്ചിയ്ക്ക് ഒന്നാം സ്ഥാനം
കൊച്ചി : ഇന്ത്യയിലെ ശുചിത്വ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോൾ കേരളം മികച്ച മുന്നേറ്റം കൈവരിച്ചതി നൊപ്പം പ്രധാനമാണ് കൊച്ചി നഗരത്തിൻ്റെ അഭിനന്ദനാർഹമായ പ്രകടനവും. പട്ടികയിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനമാണ് കൊച്ചി നേടിയെടുത്തത്. ദേശീയ റാങ്ക് പട്ടികയിൽ 50 ആം സ്ഥാനവും നേടി. 3963-ാം സ്ഥാനത്തു നിന്നാണ് കൊച്ചി 50-ാം സ്ഥാനത്തേക്ക് കുതിച്ചത് എന്നത് ഈ നേട്ടത്തിൻ്റെ മാറ്റ് കൂട്ടുന്നു. കൊച്ചി നഗരത്തിൻ്റെ ഭരണകർത്താക്കളുടെ ഭാവനാപൂർണ്ണവും കാര്യക്ഷമവുമായ നേതൃത്വം ഈ മികവ് കൈവരിക്കാൻ അടിസ്ഥാനമിട്ടു. ഒപ്പം സംസ്ഥാന സർക്കാർ നൽകിയ അളവറ്റ പിന്തുണയുമായപ്പോൾ അസാധ്യമെന്ന് കരുതിയത് സാധ്യമായി. ഹരിത കർമ്മ സേന, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരുടെ സംഭാവനയും വിലമതിക്കാനാവില്ല. ഉയർന്ന ശുചിത്വബോധത്തോടെ ജനങ്ങളും ഇടപെട്ടപ്പോൾ ഈ നേട്ടം സംഭവിച്ചു.
സ്വച്ഛ് സര്‍വേക്ഷണ്‍ ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് കേരളത്തിലെ ഒരു നഗരം, ദേശീയതലത്തില്‍ 50-ാം സ്ഥാനത്തെത്തുന്നതെന്ന് മേയര്‍ പറഞ്ഞു. ഒന്നാം സ്ഥാനത്ത് എത്താന്‍ ഇനിയും പലതും ചെയ്യാനുണ്ട്. ബ്രഹ്മപുരത്ത് ഉയരുന്ന സി.ബി.ജി പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വലിയൊരു മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നും മേയര്‍ വ്യക്തമാക്കി. കേരളത്തിലെ മറ്റ് നഗരങ്ങളെക്കാള്‍ മുന്നിലെത്തുന്നതിന് കൊച്ചിയെ സഹായിച്ചത്, ബ്രഹ്മപുരം കേന്ദ്രീകരിച്ച് നടത്തി വരുന്ന മാലിന്യ സംസ്ക്കരണ പദ്ധതികളാണ്. ബ്രഹ്മപുരത്തെ ബയോമൈനിംഗ് പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ബ്രഹ്മപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന 100 ടണ്‍ ശേഷിയുള്ള ബി.എസ്.എഫ് പ്ലാന്റും, വിവിധയിടങ്ങളി ലുള്ള ബോട്ടില്‍ ബൂത്തുകള്‍, ആര്.ആര്.എഫ് പ്ലാന്റുകള്‍, കണ്ടെയ്നര്‍ എം.സി.എഫുകള്‍ എന്നിവയും മാലിന്യ സംസ്കരണ രംഗത്തെ അനുകരണീയ മാതൃകകളാണ്. വില്ലിംഗ്ടണ്‍ ഐലന്റ്, എളംകുളം തുടങ്ങിയ സ്ഥലങ്ങളിലെ എഫ്.എസ്.ടി.പി, കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഡബ്ല്യു.സി പ്ലാന്റ് തുടങ്ങിയവയും, സര്‍വ്വേ അംഗങ്ങളുടെ ഫീല്‍ഡ് പരിശോധയില്‍ ഉള്‍പ്പെട്ടിരുന്നു. നിലവില്‍ ശുചിത്വം, മാലിന്യ സംസ്കരണം, നഗരസൗന്ദര്യവത്കരണം തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്ന തിന് നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വരും വര്‍ഷങ്ങളിലും, കൂടുതല്‍ പ്രവര്‍ത്തനങ്ങളി ലൂടെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാകാന്‍ കൊച്ചി നഗരസഭയ്ക്ക് കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്. നഗരസഭയ്ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ള അംഗീകാരത്തിന് പിന്നില്‍ നിരവധിപേരുടെ കഠിന പ്രയത്നമുണ്ടെ ന്നും മേയര്‍ പറഞ്ഞു.