പഴശ്ശി ഡാമിൽ 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിക്കുന്നതിന്റെ ഭാഗമായി ഡാമിലെ ജലനിരപ്പുയർന്നു
കണ്ണൂർ : പഴശ്ശി ഡാമിൽ 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകൾ താഴ്ത്തിയതിൻ്റെ ഫലമായി ഡാമിലെ ജലനിരപ്പുയർന്നു. നിലവിൽ 16.41 മീറ്ററാണ് ജലനിരപ്പ്. ഡാമിന്റെ മുകൾഭാഗ ത്തുള്ള ജനങ്ങൾ ജാഗ്രത പുലർത്തണ മെന്ന് എക്സിക്യൂ ട്ടീവ് എൻജിനീയർ അറിയിച്ചു. കുടിവെള്ള വിതരണത്തിന് ഡാമിൽ 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിച്ചിരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻ ജിനീയർ നിർദേശം നൽകിയതിനാലാണ് തിങ്കളാഴ്ച രാവിലെ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ ഓപ്പറേറ്റ് ചെയ്ത് ജലം 18 മീറ്ററിന് മുകളിൽ സംഭരിക്കാൻ നടപടിയെടുത്തത്. ഡാമിൻ്റെ ആകെയുള്ള 16 ഷട്ടറുകളിൽ 13 എണ്ണമാണ് തുറന്നിരിക്കുന്നത്. ഇവയിൽ അഞ്ച് ഷട്ടറു കൾ ഒരുമീറ്റർ വീതം താഴ്ത്തിയാണ് ജലനിരപ്പ് ഉയർത്താനുള്ള ക്രമീകരണം നടത്തുന്നത്.