ശബരിമല സ്വർണക്കൊള്ള പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്
ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. എംപിമാർ ഇന്ന് രാവിലെ പാർലമെന്റ് കവാടത്തിൽ ധർണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻ സിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യം. സംസ്ഥാനത്തെ എസ്ഐടി അന്വേഷണ ത്തിന് തടസങ്ങളുണ്ടെന്നും അതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നു മാണ് കോൺഗ്രസുയർത്തുന്ന ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോൺഗ്രസ് നീക്കം. നേരത്തെ കെ.സി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൊഴി നല്കി. സ്വര്‍ണ്ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമെന്ന ആരോപണത്തിനു പിന്നാലെയാണ് ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി രമേശ് ചെന്നിത്തല മൊഴി നല്‍കിയത്. തനിക്കറി യാവുന്ന വിവരങ്ങള്‍ പങ്കുവെച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയിലും പൗരന് എന്ന നിലയിലും കിട്ടിയ വിവരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കുന്നത് ശരിയല്ല എന്നതുകൊണ്ടാ ണ് കാര്യം തുറന്നു പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വ്യവസായിയെ കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. വ്യവസായിയെ യും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചേക്കും.