ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം
പത്തനംതിട്ട : ദിലീപിന്റെ സിനിമ പ്രദർശി പ്പിച്ചതിന്റെ പേരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം. തിരുവന ന്തപുരം തൊട്ടിൽപാലം റൂട്ടിലോടുന്ന ബസിലാണ് തർക്കമുണ്ടായത്. പത്തനം തിട്ട സ്വദേശിയായ ലക്ഷ്മി ആർ.ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്ത തോടെയാണ് തർക്കമുണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ കണ്ടക്ടർ സിനിമ ഓഫ് ചെയ്തതായി യാത്രക്കാരി പറഞ്ഞു.