കേരളത്തിലെ വ്യവസായ വികസനത്തെ അഭിനന്ദിച്ചുള്ള പരാമർശത്തിൽ ഉറച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ
തിരുവനന്തപുരം : കേരളത്തിലെ വ്യവസായ വികസനത്തെ അഭിനന്ദിച്ചുള്ള പരാമർശത്തിൽ ഉറച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. അതേസമയം മുൻ യുഡിഎഫ് സർക്കാരുകൾക്കും പ്രശംസ നൽകിക്കൊണ്ട് അദ്ദേഹം പുതിയൊരു ഫെയ്സ്ബുക്ക് പോസ്റ്റ് കൂടി പങ്കുവെച്ചിട്ടുണ്ട്. വ്യവസായ വികസനത്തിൽ മുൻ യുഡിഎഫ് സർക്കാരുകളെയും പരാമർശിച്ചാണ് തരൂരിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തിൽ ആദ്യ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് നടത്തിയത് സർക്കാരിൻറെ കാലത്താണെന്ന് കുറിപ്പ്. പി കെ കുഞ്ഞാലിക്കുട്ടിക്കും ഉമ്മൻചാണ്ടിക്കും പ്രശംസയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ലേഖനത്തിലെ കേരളത്തെ പ്രശംസിച്ചുള്ള പരാമർശത്തിൽ തിരുത്തില്ല. കോൺഗ്രസ് നേതാക്കളിൽ നിന്ന് വലിയ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് തരൂരിന്റെ പുതിയ വിശദീകരണം.