സി.പി.എം. കണ്ണൂർ ജില്ലാ സമ്മേളനം; തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ തളിപ്പറമ്പിൽ ഗതാഗത ക്രമീകരണം
തളിപ്പറമ്പ : തളിപ്പറമ്പിൽ നടക്കുന്ന സി.പി.എം. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളന ദിവസമായ (03.02.2025) തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണം. കണ്ണൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം-പഴയങ്ങാടി KSTP വഴി പോകണം. കണ്ണൂരിൽ നിന്നും ചുടല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ധർമ്മശാല -വെള്ളിക്കീൽ -പട്ടുവം വഴിയോ ഏഴാംമൈൽ-പറപ്പൂൽ-പട്ടുവം വഴിയോ പോകണം. കണ്ണൂരിൽ നിന്നും ആലക്കോട്, ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ധർമ്മശാല-കോൾമൊട്ട – ബാവുപറമ്പ കുറുമാത്തൂർ വഴിയോ തൃച്ചംബരം-ഭ്രാന്തൻകുന്ന്-സർസയ്യിദ്- ടാഗോർ വഴിയോ പോകണം. പയ്യന്നൂർ, പിലാത്തറ ഭാഗങ്ങളിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ പഴയങ്ങാടി- വളപട്ടണം KSTP വഴി പോകണം. പിലാത്തറ, ചുടല ഭാഗങ്ങളിൽ നിന്നും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചുടല – കുറ്റിയേരി – കാഞ്ഞിരങ്ങാട്-കരിമ്പം വഴി പോകണം. ആലക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടാഗോർ-അള്ളാംകുളം-സർസയ്യിദ്- തൃച്ചംബരം വഴി പോകണം. ആലക്കോട്’, ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സ് മന്നയിൽ ആളുകളെ ഇറക്കി തിരികെ സർവ്വീസ് മന്നയിൽ നിന്നും നടത്തണം.