തളിപ്പറമ്പ് ചുടലയിലെ വനിതാ ഹോട്ടലിന് എതിരെ വ്യാജ പ്രചരണം നടത്തിയ സ്ത്രീയെ ഉടൻ പിടികൂടാനാകുമെന്ന് പോലീസ്
തളിപ്പറമ്പ് : ചുടല- സി.പൊയില്‍ റോഡില്‍ മസ്ജിദിന് സമീപത്തെ കസിൻസ് നെസ്റ്റ് കഫേക്ക് എതിരെയാണ് ഇന്നലെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരണം നടന്നത്. തളിപ്പറമ്പ് മേഖലയിലെ തന്നെ ഏറ്റവും പ്രശസ്തമായ റെസ്റ്റോറന്റ് ആണ് കസിൻസ്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണപ്രിയർ ഇവിടുത്തെ രുചി തേടി വരാറുണ്ട്. പാരമ്ബര്യവൈദ്യൻ കൂടിയായ കോരൻപീടിക കൊട്ടിയൂർ നന്മഠം ക്ഷേത്രത്തിന് സമീപത്തെ മീത്തലെ വിട്ടില്‍ ശ്രീകുമാർ, ഭാര്യ ധന്യ, ബന്ധു ഉഷ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കട. ധന്യയും ഉഷയുമാണ് സ്ഥാപനം നടത്തുന്നത്.സ്ഥാപനത്തില്‍ വിഭവങ്ങളില്‍ പന്നി നെയ്യും കള്ളും ഉപയോഗിക്കുന്നെ ന്നായിരുന്നു ഒരു സ്ത്രീയുടെ ശബ്ദസന്ദേശം.
ഭക്ഷ്യ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തി പന്നി നെയ്യ് ഉപയോഗിക്കുന്നതി നാല് പിഴ ഈടാക്കി എന്നും സന്ദേശത്തി ലുണ്ട്. എന്നാല്‍ ജില്ലയില്‍ പലയിടത്തും ഹോട്ടലുകളില്‍ പന്നിയിറച്ചിയും നെയ്യും ഉപയോഗിക്കുന്നുണ്ട്. പന്നിയിറച്ചിയാണെ ങ്കില്‍ ബോർഡും വെക്കും. പലതരത്തി ലുള്ള ആള്ക്കാർ എത്തുന്നതിനാല്‍ മിക്ക ഹോട്ടലുകാരും പന്നിനെയ്യ് മറ്റുവിഭവങ്ങളില് ഉപയോഗിക്കാറുമില്ല. ഇതിന് നിയമപരമായി തടസമൊന്നുമില്ല. പന്നി നെയ്യ് ഉപയോഗിച്ചാല്‍ ഉദ്യോഗസ്ഥർ ക്ക് നടപടി സ്വീകരിക്കാനുള്ള വകുപ്പും ഇല്ല. ഈ വസ്തുത മനസിലാക്കാതെ യാണ് പന്നിനെച്ച് ഉപയോഗിച്ചതിന് നടപടി സ്വീകരിച്ചെന്ന രീതിയില്‍ പ്രചരണമുണ്ടാ യത്. സ്ഥാപനം ഉദ്യോഗസ്ഥർ പൂട്ടിയതായും പറയുന്നുണ്ട്. എന്നാല്‍ മസ്ജിദ് പ്രവർത്തിക്കുന്നതി നാല് ആ ബഹുമാനം എപ്പോഴും തങ്ങള്‍ പാലിക്കാ റുണ്ടെന്നും പചരണം വ്യാജമാണെന്നും ശ്രീകുമാർ പറഞ്ഞു. കോരൻപീടികയിലെ കൊട്ടിയൂർ നന്മഠം ക്ഷേത്ര കമ്മിറ്റി ഭാരവാഹി കൂടിയാണ് ശ്രീകുമാർ. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ ഇന്നലെയും ഇന്നും നാളെയും ഹോട്ടലിന് അവധിയാണ്. ഇതാണ് ഫോട്ടല്‍ ഉദ്യോഗസ്ഥർ അടപ്പിച്ചതാണെന്ന നിലയില്‍ പ്രചരിപ്പിച്ചത്.
ഇവിടുത്തെ ബീഫ്- ചിക്കൻ വിഭവങ്ങളും തട്ടുദോശയും തേടി നിരവധിയാളു കള്‍ ദൂരസ്ഥലങ്ങളില്‍ നിന്നടക്കം എത്താറുണ്ട്. 24 ഓളം ജോലിക്കാരില്‍ അധികവും സ്ത്രീകളാണ്. നല്ല രീതിയില്‍ പ്രവർത്തിക്കുന്നതും നിരവധി പേർക്ക് തൊഴില്‍ നല്‍കുന്നതും ഇഷ്ടപ്പെടാത്ത ആരോ സ്ഥാപനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുഷ്പ്രചരണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇന്നലെ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ കടയിലെ കച്ചവടത്തെ ബാധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. സത്യാവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു ശബ്ദ സന്ദേശവും നാട്ടുകാരിൽ ചിലർ പങ്കുവെച്ചതോടെയാണ് ആളുകള്‍ വ്യാജ പ്രചരണം തള്ളിക്കളഞ്ഞത്. വ്യാജ പ്രചരണം നടത്തിയ സ്ത്രീയെയും അതിന് കൂട്ട് നിന്നവരെയും ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പോലീസിലെ സൈബർ സെല്ലും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ആണ് പോലീസിൽ നിന്നും ലഭിക്കുന്ന സൂചന.