മയ്യിൽ – കാട്ടാമ്പള്ളി – കണ്ണാടിപ്പറമ്പ് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
കണ്ണൂർ : മൂന്നു ദിവസമായി മയ്യിൽ – കണ്ണൂർ റൂട്ടിൽ നടന്നു വരുന്ന ബസ് പണിമുടക്ക് പിൻവലിക്കുന്നതായി ബസ്സ് തൊഴിലാളികൾ അറിയിച്ചു. ഐശ്വര്യ ബസിൽ കയറി ഡ്രൈവറെയും യാത്രക്കാരനെയും അക്രമിച്ച കേസിൽ പ്രതിക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. കരിങ്കൽകുഴി സ്വദേശി നസീറിനെതിരെ യാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ബസ് ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങൾ മയ്യിൽ പോലീസുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതായി ബസ്സ് ജീവനക്കാർ പറഞ്ഞു. ബസ്സിൽ കയറി അതിക്രമം കാണിച്ച പ്രതിക്കെതിരെ മയ്യിൽ പോലീസ് വധശ്രമം ചുമത്തി കേസെടുത്തി ട്ടുണ്ട്. ബസുകള്‍ ഉടന്‍ സര്‍വിസ് പുനരാരംഭിക്കുമെന്ന് തൊഴിലാളികള്‍ അറിയി അറിയിച്ചു.