പി പി ദിവ്യ അറസ്റ്റ്; കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി
കണ്ണൂർ : എ ഡി എം നവീൻ ആത്മഹത്യക്കുത്തരവാദിയായ പി പി ദിവ്യ യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി എം പി വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ മോഹനൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി വി ഗംഗാധരൻ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ രവീന്ദ്രൻ കോയ്യോടൻ, കെ രാമകൃഷ്ണൻ, എംകെ സുധാകരൻ, വി വി ഉപേന്ദ്രൻ, ജില്ലാ വനിതാ ഫോറം സെക്രട്ടറി ഡോ. രമണി എന്നിവർ സംസാരിച്ചു. സി ടി സുരേന്ദ്രൻ സ്വാഗതവും കൃഷ്ണദാസ് എം പി സ്വാഗതവും പറഞ്ഞു.