എ.ഡി.എമ്മിൻ്റെ മരണം; കോൺഗ്രസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച്
കണ്ണൂർ : എ.ഡി.എമ്മിൻ്റെ മരണത്തിൽ ഉത്തരവാദിയായ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരൻ ടി.വി പ്രശാന്തിനെ ജോലിയിൽ നിന്ന് പിരിച്ച് വിടണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റ നേതൃത്വത്തിൽ മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച്. മാർച്ച് മെഡിക്കൽ കോളജ് കവാടത്തിന് മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഡിസിസി പ്രസിണ്ടൻ്റ് മാർട്ടിൻ eജാർജ് ഉദ്ഘാടനം ചെയ്തു. മാർച്ചിനിടെ പ്രവർത്തകർ മെഡിക്കൽ കോളജിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തി നിടയാക്കി.