ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പി.പി ദിവ്യയ്ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം
കണ്ണൂർ : ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പി.പി ദിവ്യയ്ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം. പാർട്ടി പദവികളില്‍നിന്ന് നീക്കും. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് യോഗം വിലയിരുത്തി.
നേരത്തെ പി.പി. ദിവ്യയെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സി.പി.എം നീക്കിയിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിന്റേ തായിരുന്നു തീരുമാനം. എ.ഡി.എം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ പങ്കെടുത്ത് അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പി.പി. ദിവ്യയുടെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.