അഞ്ചാമത് ഒ.കെ കുറ്റിക്കോൽ സ്മാരക നാടക പുരസ്കാരം ഒ. മോഹനന്
തളിപ്പറമ്പ് : പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ ഒ.കെ കുറ്റിക്കോൽ സ്മാരക നാടക പുരസ്കാരത്തിന് പ്രശസ്ത നാടക പ്രവർത്തകൻ ഒ.മോഹനൻ അർഹനായി. സന്തോഷ് കീഴാറ്റൂർ ചെയർമാനായ ജൂറി തളിപ്പറമ്പ് പ്രസ് ഫോറത്തിൽ വച്ച് അവാർഡ് പ്രഖ്യാപനം നടത്തി. ആഗസ്റ്റ് 13 ന് സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉപഹാരം നൽകും. കണ്ണപുരം കയറ്റിയിൽ സ്വദേശിയാണ്.പതിനായിരം രൂപയും ചിത്രൻ കുഞ്ഞിമംഗലം രൂപ കൽപ്പന ചെയ്ത ശില്പവുമാണ് നൽകുക.