മുൻ എം.എൽ.എ, പി.എം. മാത്യുവിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു
കണ്ണൂർ : ഒൻപതാം കേരള നിയമസഭയിൽ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീക രിച്ച പി.എം. മാത്യുവിന്റെ നിര്യാണത്തിൽ ഞാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തു ന്നു. മികച്ചൊരു നിയമസഭാ സാമാജിക നായിരുന്ന അദ്ദേഹം 1993-96 കാലഘട്ടത്തിൽ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിൽ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലർത്തിയിരുന്നു. പൊതുപ്രവർത്തന ത്തിനൊപ്പം തന്നെ ഭരണരംഗത്തും സഹകരണ മേഖലയിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കർഷകരുടെ, പ്രത്യേകിച്ച് റബ്ബർ കർഷകരുടെ വിഷയങ്ങളിൽ എന്നും ശബ്ദമുയർത്തിയ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗ ങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തക രുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.