വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി നേരിട്ടത് ക്രൂരമർദനം
വാളയാർ : വാളയാർ അട്ടപ്പള്ളത്ത് ബിജെപി പ്രവർത്തകരുടെ ഉൾപ്പെടെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി രാമനാരായണൻ ഭയ്യാൽ നേരിട്ടത് ക്രൂരമർദനം. ആന്തരികാവയവ ങ്ങളിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാര ണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന തായി വാളയാർ പൊലീസ് പറഞ്ഞു. ഇരുപതിലേറെ ഭാഗങ്ങളിൽ അടിയേറ്റിട്ടുണ്ട്. പൂർണ റിപ്പോർട്ട് രണ്ടുദിവസത്തിനകം ലഭിക്കും. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം. രാമനാരായൺ ഭയ്യാലിൻ്റെ ശരീരത്ത് അടിയേറ്റ് കേടുപാടില്ലാത്ത ഒരിടംപോലും കാണാനായില്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ മേധാവി ഡോ ഹിതേഷ് ശങ്കർ പറഞ്ഞു. പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും മർദ്ദിച്ച അടയാളമുണ്ട്. കൂട്ടമർദ്ദനം അത്രയേറെ ക്രൂരമായിരുവെ ന്നും ഒരാളെങ്കിലും തടഞ്ഞിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.