മുഖ്യമന്ത്രി പിണറായി വിജയന് സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് നടി ഭാവന
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് നടി ഭാവന. തിരുവനന്തപുരത്ത് നടന്ന വിരുന്നിൽ മന്ത്രി വി ശിവന്‍കുട്ടി, വിവിധ മതനേതാക്കള്‍ -സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്തുനടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം മന്ത്രി വി ശിവന്‍കുട്ടി പങ്കുവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിലാണ് ഭാവന എത്തിയത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്. വെള്ളാപ്പള്ളി നടേശൻ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളും വിരുന്നില്‍ പങ്കെടുക്കും. തിരുവനന്തപുര ത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. 2022 ല്‍ 26ാമത് രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തതും ഭാവനയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്താണ് ഭാവനയെ അപ്രതീക്ഷിത മായി വേദിയിലേക്ക് ക്ഷണിച്ചത്. അന്ന് വലിയ കയ്യടിയോടെയായിരുന്നു ഭാവനയെ സദസ് സ്വീകരിച്ചത്.