മദ്യലഹരിയിൽ സീരിയല്‍ നടന് ഓടിച്ച കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കോട്ടയം : മദ്യലഹരിയിൽ സീരിയല്‍ നടന് ഓടിച്ച കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നാട്ടകം സ്വദേശി കനകരാജ് (53) ആണ് മരിച്ചത്. ലോട്ടറി വിൽപനക്കാരനാണ് കനകരാജ്. ഉപ്പും മുളകും സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച കാറാണ് അപകടത്തിനിടയാ ക്കിയത്. ഡിസംബർ 24ന് വൈകിട്ട് ഒൻപതിന് എംസി റോഡില്‍ നാട്ടകം പോളിടെക്നിക്കിന് സമീപമായി രുന്നു അപകടം. മറ്റൊരുവാഹനത്തില്‍ ഇടിച്ചശേഷം നിയന്ത്രണം തെറ്റി വഴിയരികില്‍ നില്‍ക്കുകയായിരുന്ന കനകരാജിനെ ഇടിക്കുകയായിരുന്നു. സംഭവംകണ്ട് ഓടിക്കൂടിയ നാട്ടുകാരെ സിദ്ധാർഥ് അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ കനകരാജിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു. നടന് മദ്യലഹരിയില്‍ ആയിരുന്നെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.