പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അന്തരിച്ചു
പിറവം : പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി സി എസ് ബാബു അന്തരിച്ചു. പിറവം മർച്ചന്റ് അസോസിയേ ഷൻ മുൻപ്രസിഡന്റും കോൺഗ്രസ് അംഗവുമായ സി എസ് ബാബു ചൊവ്വാ പുലർച്ചെ 2.30 ടെയാണ് മരിച്ചത്. ഷുഗർനില താഴ്ന്നതാണ് മരണകാരണം എന്നാണ് അറിയുന്നത്. മൃതദേഹം പിറവം ജെഎം പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥാനാർഥി മരിച്ചതോടെ ഈ വാർഡിലെ വോട്ടെടുപ്പ് ഇലക്ഷൻ കമ്മീഷൻ മാറ്റിവയ്ക്കും. ജില്ല ബ്ലോക്ക് ഡിവിഷൻ തെരഞ്ഞെടുപ്പ് നടക്കും.