ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇസ്ലാം എന്ന വിചാരധാര മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് സമസ്ത ഇ കെ വിഭാഗം
കാസർകോട് : ജമാഅത്തെ ഇസ്ലാമിയു ടെ രാഷ്ട്രീയ ഇസ്ലാം എന്ന വിചാരധാര മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് സമസ്ത ഇ കെ വിഭാഗം. കാസർകോട് നടന്ന സമ്മേളനത്തിലാണ് മതരാഷ്ട്രവാദ ത്തിനും പാന്‍ ഇസ്ലാമിക് തീവ്രചിന്താഗതി ക്കുമെതിരെ സമസ്ത പ്രമേയം പാസാക്കിയത്. രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയമാണെ ന്നും ഇതിനെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. മുന്‍ഗാമികള്‍ കാണിച്ചുതന്ന സമാധാനപരമായ പ്രബോധന ശൈലിയെ അട്ടിമറിക്കാനാണ് മൗദൂദിസ്റ്റ് വിചാരധാരകൾ ശ്രമിക്കുന്നത്. മുസ്ലിം യുവാക്കളെ മുഖ്യധാരയില്‍ നിന്നും അകറ്റുന്ന ഇത്തരം വിഘടനവാദ ചിന്തകളെ ആശയപരമായി പ്രതിരോധി ക്കണം. നിഷ്പക്ഷ മാധ്യമങ്ങൾ എന്ന വ്യാജേന സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ അജണ്ടകൾ തിരിച്ചറിയ ണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. സഹിഷ്ണുതയും സൗഹൃദവും ഉയർത്തിപ്പിടിച്ച് മതരാഷ്ട്രവാദത്തെയും തീവ്ര പ്രബോധന ശൈലിയെയും തള്ളിക്കളയാൻ സമുദായം തയ്യാറാകണമെന്ന് പ്രമേയത്തിലൂടെ സമസ്ത ആവശ്യപ്പെട്ടു.